
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ
ബ്ലോക്ക് പ്രസിഡന്റ് എൻ സുധാമണിയുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജി ശ്രീകുമാർ 2026-27 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് നിതിൻ ചെറിയാൻ,
ജി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അനു.ടി,
തുളസി സുദർശൻ,
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ജി വിവേക് ,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
ദിൽഷാദ്
മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകളോടൊപ്പം നിർദ്ദേശങ്ങളും അറിയിച്ചു.











